കായൽ കനാല് ടൂറിസം
കോട്ടയം ജില്ലയിലെ പ്രകൃതിസൗന്ദര്യവും ജലപാത ശൃംഖലയും കൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ് അയ്മനം ഗ്രാമപഞ്ചായത്ത്. വേമ്പനാട് കായലും മീനച്ചിൽ നദിയും അനേകം കനാലുകളും ചേർന്ന് രൂപപ്പെടുത്തുന്ന ജലപാതകൾ അയ്മനത്തിന്റെ വിനോദസഞ്ചാര മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്നു.