ഓപ്പറേഷന് തൂഫാന് 2.0 ബോധവല്ക്കരണ ക്ലാസ്സ്
ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന 28/09/2026 ന് അയ്മനം ഗ്രാമപഞ്ചായത്തില് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൌസ് ഓഫീസറുടെ നേതൃത്വത്തില് ഓപ്പറേഷന് തൂഫാന് ബോധവല്ക്കരണ ക്ലാസ്സുകള് നടത്തി. ജനപ്രതിനിധികള്, ഉദ്യോഗസ്ഥര്, പോലീസ് ഉദ്യോഗസ്ഥര്, ഹരിതകര്മ്മസേന, കുടുംബശ്രീ അംഗങ്ങള് എന്നിവര് പങ്കെടുത്തു.