2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 17.07.2026 മുതല്‍ 30.10.2026 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.
അറിയിപ്പുകള്‍

📢

അറിയിപ്പ്

അയ്മനം ഗ്രാമ പഞ്ചായത്ത്

📌 പ്രധാന അറിയിപ്പ്

അയ്മനം ഗ്രാമ പഞ്ചായത്തിലെ എല്ലാ ജനങ്ങളുടെയും ശ്രദ്ധയ്ക്ക്. പഞ്ചായത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

അറിയിപ്പിന്റെ വിശദാംശങ്ങൾ

വിഷയം:അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പാതയോരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച്

വിശദാംശങ്ങൾ: ബഹു കേരളാ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പാതയോരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ 17-09-2026 തീയതി പഞ്ചായത്തില്‍ നിന്നും നേരിട്ട് നീക്കം ചെയ്യുന്നതും ഓരോന്നിനും 5000/- രൂപാ വീതം പിഴ ചുമത്തുന്നതുമാണെന്ന വിവരം അറിയിക്കുന്നു. ടി തീയതിയ്ക്കു മുമ്പായി അനധികൃതമായി സ്ഥാപിച്ചിരിക്കുന്നവ സ്വമേധയാ ഒഴിവാക്കി പിഴയില്‍ നിന്നും തുടര്‍നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണ്.

അറിയിപ്പിന്റെ വിശദാംശങ്ങൾ

വിഷയം:അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വളര്‍ത്തു നായക്കള്‍ക്ക് ലൈസന്‍സ് എടുക്കുന്നത് സംബന്ധിച്ച്

വിശദാംശങ്ങൾ: അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളിലെ വളര്‍ത്തു നായക്കള്‍ക്ക് യഥാസമയം ആന്റീ റാബീസ് വാക്സിന്‍ എടുക്കേണ്ടതും വെറ്റിനറി ഡോക്ടര്‍ നല്കുന്ന ടി സാക്ഷ്യപത്രം സഹിതം പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്കേണ്ടതുമാണ് എന്ന വിവരം അറിയിക്കുന്നു. ലൈസന്‍സ് എടുക്കുന്നതിലേയ്ക്ക് വാക്സിനേഷന്‍ സാക്ഷ്യപത്രം സഹിതം കെ-സ്മാര്‍ട്ട് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

⚠️ ശ്രദ്ധിക്കുക: അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്ന തീയതിക്കും സമയത്തിനും മുമ്പായി ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 

അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഫോൺ: 0481-2515072
ഇ-മെയിൽ: aymanam.panchayat@gmail.com

സെക്രട്ടറി
അയ്മനം ഗ്രാമ പഞ്ചായത്ത്