ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായ പദ്ധതികള്‍
ഗുണഭോക്തൃ അധിഷ്ഠിത പദ്ധതികൾ
അയ്മനം ഗ്രാമപഞ്ചായത്ത് | പദ്ധതി വർഷം 2026–27
പദ്ധതികളെക്കുറിച്ച്
അയ്മനം ഗ്രാമപഞ്ചായത്തിലെ വിവിധ വിഭാഗങ്ങളിലുള്ള അർഹരായ ഗുണഭോക്താക്കളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് ഗുണഭോക്തൃ അധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുന്നു. ഭവനം, കൃഷി, മൃഗസംരക്ഷണം, വനിതാ ശാക്തീകരണം, ഭിന്നശേഷി ക്ഷേമം, പിന്നാക്ക വിഭാഗ ക്ഷേമം, വയോജന ക്ഷേമം, സ്വയംതൊഴിൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പദ്ധതികൾ ആവിഷ്കരിക്കുന്നത്.
🌾 1. കാർഷിക മേഖല
കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും തരിശുഭൂമിയിൽ കൃഷി വ്യാപിപ്പിക്കുന്നതിനും കാർഷിക മേഖലയിലെ ചെലവ് കുറയ്ക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ |
|---|---|
| സമഗ്രപുരയിട കൃഷി | അയ്മന ഗ്രാമപഞ്ചായത്തിലെ 10 സെന്റില്‍ മുകളില്‍ പുരയിട കൃഷി ചെയ്യുന്ന ചെറുകിട നമമാത്ര കര്‍ഷകര്‍ക്ക് വളങ്ങള്‍ കുമ്മായം എന്നിവ വാങ്ങുന്നതിന് സ്ഥല വിസ്തൃതിക്ക് ആനുപാതികമായി സബ്സിഡി നല്‍കുന്ന പദ്ധതി. (ജൈവവളം 25%, രാസവളം 50% തുക കര്‍ഷകര്‍ സ്വയം വഹിക്കേണ്ടതാണ്) |
| എച്ച് ഡി പി ചട്ടികളില്‍ പച്ചക്കറി കൃഷി | എച്ച് ഡി പി പോട്ട് നടീല്‍ മിശ്രിതം നിറച്ച് തൈകളും ഉള്‍പ്പെടെ വിതരണം ചെയ്യുന്നു. ഗുണഭോക്തൃ വിഹിതം 500/- |
| കിളങ്ങ് വര്‍ഗ്ഗവിളകളുടെ നടീല്‍ വസ്തുക്കള്‍ കിറ്റ് വിതരണം | കിളങ്ങ് വര്‍ഗ്ഗവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പഞ്ചായത്തിലെ ചെറുകിട നമമാത്ര കര്‍ഷകര്‍ക്ക് കിളങ്ങ് വര്‍ഗ്ഗവിളകളുടെ നടീല്‍ വസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നു. |
| കുറ്റികുരുമുളക് തൈ വിതരണം | പഞ്ചായത്തിലെ ചെറുകിട നമമാത്ര കര്‍ഷകര്‍ക്ക് 75% സബ്സിഡിയില്‍ കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്യുന്നു. 25% തുക സ്ഥാപനത്തില്‍ അടയ്ക്കേണ്ടതാണ്. |
| വാഴകൃഷി പ്രോത്സാഹനം | അയ്മനം പഞ്ചായത്ത് പരിധിയില്‍ നിലവില്‍ 10 സെന്റ് കുറയാതെ വാഴ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ടിഷ്യൂകള്‍ച്ചറല്‍ വാഴ തൈകളും ഹെക്ടറിന് 30000/- രൂപ നിരക്കില്‍ സബ്സിഡിയും നല്‍കുന്നു. |
🐄 2. മൃഗസംരക്ഷണം
ക്ഷീരകർഷകരുടെയും ചെറുകിട മൃഗസംരക്ഷകരുടെയും വരുമാനം വർധിപ്പിക്കുന്നതിനും മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കുന്നു.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ |
|---|---|
| കറവപശു വളര്‍ത്തല്‍ | പരമ്പരാഗതമായി കന്നുകാലികളെ വളര്‍ത്തുന്ന 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുറഞ്ഞത് 3 വര്‍ഷമെങ്കിലും വളര്‍ത്തുമെന്ന് കരാര്‍ ചെയ്യുന്നതുമായ ക്ഷീരകര്‍ഷകര്‍ക്ക് ഒരു കറവപശുവിന് മതിപ്പ് വില 60000/- രുപ, പരമാവധി സബ്സിഡി 30000/- രൂപ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നല്‍കുന്നു. ഗുണഭോക്തൃ വിഹിതം 30000/- രൂപ |
| അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ | പഞ്ചായത്തിലെ 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കര്‍ഷകര്‍ക്ക് ഒരു യൂണിറ്റിന് (5 മുട്ട കോഴികള്‍) മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 600 രൂപ സബ്സിഡി.ഗുണഭോക്തൃ വിഹിതം 50/- രൂപ |
| പോത്തുകുട്ടി വളര്‍ത്തല്‍ | പഞ്ചായത്തിലെ 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കര്‍ഷകര്‍ക്ക് ഒരു യൂണിറ്റിന് മതിപ്പ് വില 20000/- രുപ, പരമാവധി സബ്സിഡി 10000/- രൂപ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നല്‍കുന്നു. ഗുണഭോക്തൃ വിഹിതം 10000/- രൂപ |
🐄 3. ക്ഷീരവികസനം
ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കുന്നു.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ |
|---|---|
| പാലിന് സബ്സിഡി | ക്ഷീരസംഘം മുഖേന പാല്‍ അളക്കുന്നവര്‍, നാമമാത്ര ക്ഷിരകര്‍ഷകര്‍ |
| കാലിത്തീറ്റ സബ്സിഡി | അയ്മനം ഗ്രാമപഞ്ചായത്തിലെ ക്ഷീരസംഘം മുഖേന കാലിത്തീറ്റ വാങ്ങുന്ന 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ക്ഷിരകര്‍ഷകര്‍ |
🏠 4. ഭവനം
ഭവനരഹിതരും സ്വന്തമായി സുരക്ഷിതമായ ഭവനം ഇല്ലാത്തവരുമായ അർഹരായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനും ഭവന പൂർത്തീകരണത്തിനും സഹായം നൽകുന്നതിനുള്ള പദ്ധതികൾ.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ | അനുകൂല്യം |
|---|---|---|
| ഭവന പുനരുദ്ധാരണം (ജനറല്‍) | അയ്മനം ഗ്രാമപഞ്ചായത്തിലെ 2ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരുടെ 8 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുന്നതിന് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 40000/- രൂപയുടെ ധനസഹായം നല്‍കുന്ന പദ്ധതി. | — |
👩 4. മത്സ്യ മേഖല
മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിനും മത്സ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കുന്നു.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ |
|---|---|
| മത്സ്യ ബന്ധന വള്ളവും വലയും | അയ്മനം ഗ്രാമപഞ്ചായത്തിലെ വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ താഴെയുള്ള കേരള മസ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള രജിസ്റ്റേര്‍ഡ് മസ്യത്തൊഴിലാളികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യൂണിറ്റ് കോസ്റ്റായ 60000/- രൂപയുടെ 75% സബ്സിഡി നല്‍കുന്നു. 25% (15000/-) ഗുണഭോക്തൃ വിഹിതം. |
| വനിതകള്‍ക്ക് അലങ്കാര മത്സ്യ വിത്തുല്പാദനവും വളര്‍ത്തലും | അയ്മനം ഗ്രാമപഞ്ചായത്തിലെ മത്സ്യകൃഷി താല്പര്യമുള്ള വാര്‍ഷികവരുമാനം 5 ലക്ഷത്തില്‍ താഴെയുള്ള ജലലഭ്യതയുള്ള സ്ഥലം സ്വന്തമായുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യൂണിറ്റ് കോസ്റ്റിന്റെ (50000/-) 40% സബ്സിഡി നല്‍കുന്നു.60% ഗുണഭോക്തൃ വിഹിതം. |
♿ 5. സാമൂഹ്യക്ഷേമം
ഭിന്നശേഷിക്കാരായ വ്യക്തികളുടെ വിദ്യാഭ്യാസം, ഉപജീവനം, സ്വയംപര്യാപ്തത, സാമൂഹിക പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിനും വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കുന്നു.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ |
|---|---|
| വിഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും നല്കല് | അയ്മനം ഗ്രാമപഞ്ചായത്തിലെ 40% മോ അതിലധികമോ വൈകല്യമുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു |
| കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ മെയിന്റനന്‍സ് | അയ്മനം ഗ്രാമപഞ്ചായത്തിലെ 18 വയസ്സിന് താഴെയുള്ള 40% ത്തിന് മുകളില്‍ ഹിയറിംഗ് വൈകല്യമുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്തവര്‍ക്ക് |
| വയോജനങ്ങള്‍ക്ക് ശ്രവണസഹായി | അയ്മനം ഗ്രാമപഞ്ചായത്തിലെ 2ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് |
| വയോജനങ്ങള്‍ക്ക് കട്ടില്‍ | അയ്മനം ഗ്രാമപഞ്ചായത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള നിര്‍ദ്ധനര്‍, നിരാലംമ്പര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കട്ടില്‍ വിതരണം ചെയ്യുന്നു. |
💼 6. സ്വയംതൊഴിൽ പദ്ധതികൾ
തൊഴിൽരഹിതരായ വനിതകള്‍ക്കും അർഹരായ കുടുംബങ്ങൾക്കും സ്ഥിരമായ വരുമാനമാർഗം സൃഷ്ടിക്കുന്നതിനും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനും സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി പദ്ധതികൾ നടപ്പിലാക്കുന്നു.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ |
|---|---|
| വനിത സ്വയംതൊഴില്‍ സംരംഭകര്‍ക്ക് സബ്സിഡി | 18 മുതല്‍ 59 വയസ്സ് വരെയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ സംരംഭം ഉള്ളവര്‍ക്കും പുതിയതായി ആരംഭിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 75% സബ്സിഡി (പരമാവധി 90000/-) നല്‍കുന്നു. |
| വനിത സ്വയംതൊഴില്‍ ഗ്രൂപ്പ് സംരംഭകര്‍ക്ക് സബ്സിഡി | 18 മുതല്‍ 59 വയസ്സ് വരെയുള്ള തൊഴില്‍രഹിതരായ കുറഞ്ഞത് 2 പേരെങ്കിലും ഉള്‍പ്പെട്ട കുടുംബശ്രീ വനിതാ ഗ്രൂപ്പുകള്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 75% സബ്സിഡി (പരമാവധി 375000/-) നല്‍കുന്നു. |
| വനിത സ്വയംതൊഴിലിന് ഇരുചക്ര വാഹനം | ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് സാധനങ്ങള്‍ വില്പന നടത്തി ഉപജീവനം നടത്തുന്നതിന് താല്പര്യമുള്ള 18 മുതല്‍ 59 വയസ്സ് വരെയുള്ള തൊഴില്‍രഹിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക്മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വാഹനവിലയുടെ 50% സബ്സിഡി (പരമാവധി 50000/-) നല്‍കുന്നു. |
🤝 7. പിന്നാക്ക വിഭാഗ ക്ഷേമ പദ്ധതികൾ
പട്ടികജാതി, പട്ടികവർഗ്ഗം ഉൾപ്പെടെയുള്ള അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
| പദ്ധതിയുടെ പേര് | വിശദാംശങ്ങള്‍ |
|---|---|
| പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും നല്കല് | മുന്‍പ് ഈ ആനുകൂല്യം ലഭിക്കാത്ത പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വാങ്ങി നല്‍കുന്നു |
| പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി | പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനസൌകര്യം മെച്ചപ്പെടുത്തുന്നതിന് 800 ച.അടിയില്‍ അധികരിക്കാത്ത നിലവിലുള്ള വീടിനോട് ചേര്‍ന്ന് പരമാവധി 120ച.അടി വിസ്തീര്‍ണ്ണമുള്ള പഠനമുറി നിര്‍മ്മിക്കുന്നതിന് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 2 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നു |
| പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് | ബിരുദാനന്തര ബിരുദം,എഞ്ചിനീയറിംഗ് ബിരുദം, ബിരുദം, പോളിടെക്ക്നിക്ക്, ഐറ്റിഐ എന്നിവ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്ക്കോളര്‍ഷിപ്പ് നല്‍കുന്നു. |
| വിവാഹ ധനസഹായം പട്ടികജാതി | വിവാഹത്തിന് 15ദിവസം മുന്‍പോ വിവാഹം കഴിഞ്ഞ് 180 ദിവസത്തിനകമോ വിവാഹധനസഹായത്തിന് അപേക്ഷിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 125000/- രൂപ ധനസഹായം നല്‍കുന്നു. |
| മിശ്രവിവാഹിതര്‍ക്ക് ധനസഹായം പട്ടികജാതി | അയ്മനം ഗ്രാമപഞ്ചായത്തിലെ വാര്‍ഷികവരുമാനം 3 ലക്ഷത്തില്‍ താഴെയുള്ള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം അപേക്ഷിക്കുന്ന ദമ്പതികളില്‍ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹിതര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 75000/- രൂപ ധനസഹായം നല്‍കുന്നു. |
| പി വി സി വാട്ടര്‍ ടാങ്ക് വിതരണം പട്ടികജാതി | അയ്മനം ഗ്രാമപഞ്ചായത്തിലുള്ള പട്ടികജാതിവിഭാഗക്കാര്‍ക്ക് കുടിവെള്ളം സംഭരിച്ച് വയ്ക്കുന്നതിന് 500 ലിറ്റര്‍ പിവിസി വാട്ടര്‍ ടാങ്ക് വാങ്ങി നല്‍കുന്നതിനുള്ള പദ്ധതി. 25% തുക സ്ഥാപനത്തില്‍ അടയ്ക്കേണ്ടതാണ്. |
| വീട് പുനരുദ്ധാരണം പട്ടികജാതി | അയ്മനം ഗ്രാമപഞ്ചായത്തിലെ പട്ടികജാതിവിഭാഗക്കാര്‍ക്ക് 3ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരുടെ 8 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുന്നതിന് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 100000/- രൂപയുടെ ധനസഹായം നല്‍കുന്ന പദ്ധതി. |
| വനിത സ്വയംതൊഴിലിന് ഇരുചക്ര വാഹനം പട്ടികജാതി | ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് സാധനങ്ങള്‍ വില്പന നടത്തി ഉപജീവനം നടത്തുന്നതിന് താല്പര്യമുള്ള 18 മുതല്‍ 59 വയസ്സ് വരെയുള്ള തൊഴില്‍രഹിതരായ പട്ടികജാതി വനിതകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വാഹനവിലയുടെ 50% സബ്സിഡി (പരമാവധി 50000/-) നല്‍കുന്നു |
| പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും നല്കല് | പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വാങ്ങി നല്‍കുന്നു |
| പരമ്പരാഗത കൈത്തൊഴിലുകളുടെ പ്രോത്സാഹനം | അസംസ്കൃത വസ്തുക്കള്‍ വാങ്ങി സ്വയംതൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പരമ്പരാഗത കൈത്തൊഴിലാളികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 75% സബ്സിഡി (പരമാവധി 90000/-) നല്‍കുന്നു |