പരാതി പരിഹാരം
തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനള്‍
ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും വിവിധ സർക്കാർ പരാതി പരിഹാര സംവിധാനങ്ങളിലൂടെ സമർപ്പിക്കാവുന്നതാണ്. പരാതികൾ സുതാര്യമായും സമയബന്ധിതമായും പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന സംവിധാനങ്ങൾ ഉപയോഗിക്കാം.
🏛️ തദ്ദേശ ഒംബുഡ്സ്മാൻ
Ombudsman For LSGIS
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി, അധികാര ദുരുപയോഗം, സേവന വീഴ്ച എന്നിവ സംബന്ധിച്ച പരാതികൾ ഓംബുഡ്സ്മാനെ സമീപിച്ച് നൽകാവുന്നതാണ്.
⚖️ തദ്ദേശ ട്രൈബ്യൂണൽ
LSGI Tribunal
ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനങ്ങൾ, അനുമതികൾ, ലൈസൻസുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപ്പീലുകളും നിയമപരമായ പരാതികളും ട്രിബ്യൂണലിൽ സമർപ്പിക്കാം.
📨 മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടല്‍
CMO Portal
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര പോർട്ടൽ (cmo.kerala.gov.in) വഴി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
💻 കെ സ്മാര്‍ട്ട് പോര്‍ട്ടല്‍
K SMART CITIZEN PORTAL
കെ-സ്മാർട്ട് സിറ്റിസൺ പോർട്ടൽ വഴി സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും അപേക്ഷകളുടെ പുരോഗതി അറിയുന്നതിനും സൗകര്യമുണ്ട്.
🛡️ വിജിലന്‍സ് വിഭാഗം
VACB
അഴിമതി, കൈക്കൂലി, അധികാര ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരാതി പരിഹാര ശ്രേണി
ഒന്നാം ഘട്ടം പഞ്ചായത്ത് തലം
ഗ്രാമപഞ്ചായത്ത് സെക്രട്ടറി /ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പൊതുജനങ്ങളുടെ പരാതികൾ ആദ്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുകയും ബന്ധപ്പെട്ട വിഭാഗം പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുന്നു.
രണ്ടാം ഘട്ടം- ജില്ലാ തലം
ജോയിന്റ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്
പഞ്ചായത്ത് തലത്തിൽ പരാതികൾക്ക് പരിഹാരം ലഭിച്ചില്ലെങ്കില്‍ ജില്ലാതലില് പരാതി സമര്‍പ്പിക്കാവുന്നതാണ്.
മൂന്നാം ഘട്ടം - നിയമപരമായ തലം
ഓംബുഡ്സ്മാൻ / ട്രിബ്യൂണൽ
അഴിമതി, അധികാര ദുരുപയോഗം, സേവനവീഴ്ച, നിയമപരമായ അപ്പീലുകൾ എന്നിവ ഓംബുഡ്സ്മാനിലേക്കോ എൽ.എസ്.ജി.ഐ. ട്രിബ്യൂണലിലേക്കോ സമർപ്പിക്കാം
📌 പൊതുവായ നിർദ്ദേശങ്ങൾ
- പരാതിക്കാരന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.
- പരാതിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ ചേർക്കുക.
- പരാതിയുടെ വിഷയം വ്യക്തവും സംക്ഷിപ്തവുമായി രേഖപ്പെടുത്തുക.
- ഓൺലൈൻ പോർട്ടലുകളിൽ പരാതി സമർപ്പിച്ചാൽ ലഭിക്കുന്ന പരാതി നമ്പർ സൂക്ഷിക്കുക.
- തെറ്റായ വിവരങ്ങൾ നൽകി പരാതി സമർപ്പിക്കുന്നത് ഒഴിവാക്കുക.