ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
കാഴ്ചാപ്പാടും ദൌത്യവും

കാഴ്ചപ്പാട് 

ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ നിര്‍ദ്ദേശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ സാമൂഹ്യ ക്ഷേമ ആരോഗ്യ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളും, സര്‍ക്കാര്‍ പദ്ധതികളും, പൌരാവകാശരേഖ പ്രകാരമുള്ള സേവനങ്ങളും ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി പൊതുജനങ്ങളില്‍ എത്തിച്ച് അവരുടെ പരിപൂര്‍ണ്ണ സംതൃപ്തി ഉറപ്പാക്കി പഞ്ചായത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ആയതിലുടെ സന്തോഷവും സമാധനവും വികസിതവുമായ ഒരു ഗ്രാമമായി അയ്മനം ഗ്രാമപഞ്ചായത്തിനെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ദൗത്യം 

  • പഞ്ചായത്തിലെ ഓരോ പൗരനും കൃത്യസമയത്ത് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് അയ്മനം ഗ്രാമപഞ്ചായത്തിന്റെ പ്രാഥമിക ദൗത്യം. ഇതിനായി താഴെ പറയുന്ന ലക്ഷ്യങ്ങളോടെ ഞങ്ങൾ പ്രവർത്തിക്കുന്നു:
  • അഴിമതിരഹിതവും ഡിജിറ്റലൈസ് ചെയ്തതുമായ സേവനങ്ങളിലൂടെ സുതാര്യമായ ഭരണസംവിധാനം ജനങ്ങളിലേക്ക് എത്തിക്കുക.
  • പരമ്പരാഗത കാർഷിക രീതികളെ സംരക്ഷിക്കുന്നതോടൊപ്പം ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കുക.
  • മികച്ച റോഡുകൾ, കുടിവെള്ള ലഭ്യത, ശാസ്ത്രീയമായ മാലിന്യ സംസ്കരണം എന്നിവ ഉറപ്പുവരുത്തുക.
  • സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്ത്  നടപ്പിലാക്കുന്നതിലൂടെ സാമൂഹ്യക്ഷേമം ഉറപ്പാക്കുക.
  • ഗ്രാമസഭകളിലൂടെയും പൊതുജന കൂട്ടായ്മകളിലൂടെയും വികസന പ്രക്രിയയിൽ സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുക.