ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്:പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബിന്ദു ഹരികുമാര്‍

പ്രസിഡൻ്റ്

അനു ശിവപ്രസാദ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിത അഭിഷേക്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത തങ്കപ്പന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്‍ പ്രമോദ് ചന്ദ്രന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പാര്‍വ്വതി മേനോന്‍ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : അയ്മനം ഗ്രാമപഞ്ചായത്ത്, കോട്ടയം താലൂക്ക്, കോട്ടയം ജില്ല, കേരളം

വാര്‍ഡുകള്‍ : 21, നിയമസഭാ മണ്ഡലം : ഏറ്റുമാനൂര്‍, ലോകസഭാ മണ്ഡലം : കോട്ടയം

വില്ലേജുകള്‍ : അയ്മനം, പെരുമ്പായിക്കാട്

ആകെ ജനസംഖ്യ: 34906

വിസ്തീര്‍ണ്ണം : 30.03 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഐതിഹ്യങ്ങളും യാഥാർത്ഥ്യങ്ങളും പരസ്പരം കോർത്തിണക്കപ്പെട്ട ചരിത്രമുള്ള ഒരു പ്രദേശമാണ് അയ്മനം. വനവാസകാലത്ത് പഞ്ചപാണ്ഡവർ താമസിച്ചിരുന്ന 'ഐവർ വനം' എന്ന പേര് ലോപിച്ചാണ് ക്രമേണ 'ഐമനം' ആയി മാറിയതെന്നാണ് പ്രധാന ഐതിഹ്യം. തെക്കുംകൂർ, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാരുടെ കീഴിലായിരുന്ന കുടമാളൂരും അയ്മനവും ചേർന്നാണ് ഇന്നത്തെ അയ്മനം ഗ്രാമപഞ്ചായത്ത് രൂപംകൊണ്ടത്. ഊരാൺമസ്ഥാനം നഷ്ടപ്പെട്ട ചെമ്പകശ്ശേരി മനയിലെ അന്തർജനവും മകനും മുത്തശ്ശിയും അവരുടെ ആശ്രിതനായ അയ്മനവും ചേർന്നാണ് തെക്കുംകൂർ രാജാവിൽ നിന്ന് കുടമാളൂർ പ്രദേശം നേടിയെടുത്തത്. രാജാവ് നൽകിയ ഉടവാൾ കൊണ്ട് ഒരു ദിവസം കൊണ്ട് അയ്മനം എന്ന ആശ്രിതൻ വെട്ടിപ്പിടിച്ച ഊരാണ് പിന്നീട് 'കുടമാളൂർ' എന്ന് പ്രസിദ്ധമായതെന്നാണ് മറ്റൊരു ഐതിഹ്യം. കുടമാളൂരിൽ താമസിച്ച് 'കിരാതം വഞ്ചിപ്പാട്ട്' രചിച്ച പ്രശസ്ത കവി കുഞ്ചൻ നമ്പ്യാർ ചെമ്പകശ്ശേരി രാജസദസ്സിലെ അംഗമായിരുന്നു. കുടമാളൂർ ചെമ്പകശ്ശേരി മന്ത്രിമാരുടെ...

കൂടുതൽ വായിക്കുക