ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
അവാര്‍ഡുകളും അംഗീകാരങ്ങളും

 സുസ്ഥിര ഭരണ നേട്ടം

മികച്ച ഭരണനിർവഹണം, ജനപങ്കാളിത്തം, സേവനങ്ങളുടെ കാര്യക്ഷമമായ വിതരണം എന്നിവയിൽ കൈവരിച്ച മികവിന് അയ്മനം ഗ്രാമപഞ്ചായത്ത് വിവിധ തലങ്ങളിൽ അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

 ലൈഫ് മിഷൻ നേട്ടം

ലൈഫ് മിഷൻ പദ്ധതി പ്രകാരം 393 ഭൂരഹിത ഭവനരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ  ഫലപ്രദമായ നടപ്പാക്കലിലൂടെ പഞ്ചായത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.

അതിദാരിദ്ര്യ  നിര്‍മ്മാര്‍ജ്ജനം 

അതിദാരിദ്ര്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 21 കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യ മുക്തമാക്കുന്നതിന് നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്  അംഗീകാരം ലഭിച്ചിട്ടുണ്ട്.

 മാലിന്യ സംസ്കരണ നേട്ടം

ശുചിത്വ ഗ്രാമം സൃഷ്ടിക്കുന്നതിനായി ഉറവിട മാലിന്യസംസ്കരണം, ഹരിതകർമ്മസേനയുടെ പ്രവർത്തനം, പ്ലാസ്റ്റിക് മുക്ത പ്രവർത്തനങ്ങൾ എന്നിവയിൽ പഞ്ചായത്ത് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്.

 ഉത്തരവാദിത്വ ടൂറിസം നേട്ടം

പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തത്തോടെ വിനോദസഞ്ചാര വികസനം പ്രോത്സാഹിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്ത ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ പഞ്ചായത്തിന് വണ്‍ ടു വാച്ച് നോഫുട് പ്രിന്റ് ഗോള്‍ഡ് പുരസ്ക്കാരം നേടിക്കൊടുത്തിട്ടുണ്ട്.