ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഐതിഹ്യങ്ങളും യാഥാർത്ഥ്യങ്ങളും പരസ്പരം കോർത്തിണക്കപ്പെട്ട ചരിത്രമുള്ള ഒരു പ്രദേശമാണ് അയ്മനം. വനവാസകാലത്ത് പഞ്ചപാണ്ഡവർ താമസിച്ചിരുന്ന 'ഐവർ വനം' എന്ന പേര് ലോപിച്ചാണ് ക്രമേണ 'ഐമനം' ആയി മാറിയതെന്നാണ് പ്രധാന ഐതിഹ്യം. തെക്കുംകൂർ, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാരുടെ കീഴിലായിരുന്ന കുടമാളൂരും അയ്മനവും ചേർന്നാണ് ഇന്നത്തെ അയ്മനം ഗ്രാമപഞ്ചായത്ത് രൂപംകൊണ്ടത്. ഊരാൺമസ്ഥാനം നഷ്ടപ്പെട്ട ചെമ്പകശ്ശേരി മനയിലെ അന്തർജനവും മകനും മുത്തശ്ശിയും അവരുടെ ആശ്രിതനായ അയ്മനവും ചേർന്നാണ് തെക്കുംകൂർ രാജാവിൽ നിന്ന് കുടമാളൂർ പ്രദേശം നേടിയെടുത്തത്. രാജാവ് നൽകിയ ഉടവാൾ കൊണ്ട് ഒരു ദിവസം കൊണ്ട് അയ്മനം എന്ന ആശ്രിതൻ വെട്ടിപ്പിടിച്ച ഊരാണ് പിന്നീട് 'കുടമാളൂർ' എന്ന് പ്രസിദ്ധമായതെന്നാണ് മറ്റൊരു ഐതിഹ്യം. കുടമാളൂരിൽ താമസിച്ച് 'കിരാതം വഞ്ചിപ്പാട്ട്' രചിച്ച പ്രശസ്ത കവി കുഞ്ചൻ നമ്പ്യാർ ചെമ്പകശ്ശേരി രാജസദസ്സിലെ അംഗമായിരുന്നു. കുടമാളൂർ ചെമ്പകശ്ശേരി മന്ത്രിമാരുടെ...
കൂടുതൽ വായിക്കുക